കോട്ടയം: ഹാദിയയുടെ പിതാവ് അശോകന്‍ ബി.ജെ.പി.യില്‍ അംഗത്വമെടുത്തു. കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വച്ചാണ് അശോകന്‍ ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. ബി.ഗോപാലകൃഷ്ണനാണ് അശോകന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
ദേശീയ തലത്തില്‍ വളരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച മതപരിവര്‍ത്തനമായിരുന്നു ഹാദിയയുടേത്. തന്റെ മകളുടെ മതപരിവര്‍ത്തന വിഷയത്തില്‍ മനം നൊന്താണ് പാര്‍ട്ടി മാറ്റമെന്നാണ് സൂചന. അശോകന്‍ നേരത്തെ സി.പി.ഐ പ്രവര്‍ത്തകനായിരുന്നു.
ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നത് സേലത്ത് ഹോമിയോ പഠനം നടത്തുമ്പോഴാണ്. ശേഷം ഷെഫിന്‍ ജഹാന്‍ എന്ന പോപ്പുലര്‍ ഫ്രണ്ട പ്രവര്‍ത്തകനെയാണ് ഹാദിയ വിവാഹം ചെയ്തത്. ഹാദിയയുടെ പിതാവ ് അശോകന്‍ മകളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഹാദിയയെ പിതാവിനൊപ്പം വിടാന്‍ ഉത്തരവിട്ടു. ഒടുവില്‍ ഹാദിയയെ ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ പിന്നീടുണ്ടായ നിയമ പോരാട്ടത്തില്‍ സുപ്രീംകോടതി ഉത്തരവിട്ടു.
from mangalam.com https://ift.tt/2CioY8f
via IFTTT
No comments:
Post a Comment