പമ്പ: ശബരിമലയിലും ശരണപാതയിലും തിരക്കേറിയതിനെ തുടർന്ന്പമ്പയിൽ വീണ്ടും ബാരിക്കേഡുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് തീർഥാടകർക്ക്നിയന്ത്രണം ഏർപ്പെടുത്തിയത്. തിരക്കു കുറഞ്ഞതിന് ശേഷം മാത്രമേ തീർഥാടകരെ ശരണപാതയിലേക്ക് കടത്തിവിടുകയുള്ളു. ശബരിമലയിലും സന്നിധാനത്തേയ്ക്കുള്ള വഴിയിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി എട്ട് വരെ 1,07491 തീർഥാടകരാണ് മല കയറിയത്. കഴിഞ്ഞ ദിവസം മല കയറി വിരിവെച്ചവരുമുണ്ട്. കൂടുതൽ ആൾക്കാർ ഒരേസമയം പാതയിലെത്തുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വാമി അയ്യപ്പൻ റോഡിലൂടെ ഭക്തർ മലയിറങ്ങുന്നുണ്ടെങ്കിലും തിരക്ക് കുറവാണ്. തിരക്ക് കൂടിയതിനാൽ പുലർച്ചെ നാല് മുതൽ ഒമ്പത് വരെയും ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് വരെയും പമ്പയിലെ നടപ്പന്തലിൽ ബാരിക്കേഡുകൾ വെച്ച് നിയന്ത്രിച്ചിരുന്നു. content highlights:Heavy rush,Sabarimala, barricades
from mathrubhumi.latestnews.rssfeed http://bit.ly/2TbH8OK
via
IFTTT
No comments:
Post a Comment