വില്ലനും നായകനുമായി രാഹുല്‍ ബെക്കെ; ബെംഗളൂരുവിന് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

വില്ലനും നായകനുമായി രാഹുല്‍ ബെക്കെ; ബെംഗളൂരുവിന് വിജയം

ബെംഗളൂരു: പുണെയ്ക്കെതിരായ ഐ.എസ്.എൽ മത്സരത്തിൽ ബെംഗളൂരുവിന്റെ വില്ലനും നായകനുമായി രാഹുൽ ബെക്കെ. ഒന്നിനെതിരെ രണ്ടു ഗോളിന് ബെംഗളുരു വിജയിച്ച മത്സരത്തിൽ ബെക്കെ ഗോളും സെൽഫ് ഗോളുമടിച്ചു. 11-ാം മിനിറ്റിൽ ഉദാന്ത സിങ്ങിലൂടെ ബെംഗളുരൂ ലീഡെടുത്തു. എന്നാൽ ആ ആഹ്ലാദം ഏറെ നീണ്ടു നിന്നില്ല. നാല് മിനിറ്റിനുള്ളിൽ രാഹുൽ ബെക്കേയുടെ സെൽഫ് ഗോളിലൂടെ പുണെ സമനില നേടി. കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ രാഹുൽ ബെക്കെ ആ സെൽഫ് ഗോളിന്റെ ക്ഷീണം തീർത്തു. ഹാർമോൺജോത് ഖബ്റയുടെ ക്രോസ്സ് വലയിലെത്തിക്കാൻ ബെക്കേയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എട്ടു മത്സരങ്ങളിൽ നിന്ന് ഏഴു വിജയവും ഒരു സമനിലയുമായി 22 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു. 10 മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി ഒമ്പതാമതാണ് പുണെ. Content Highlights: Bengaluru FC beat FC Pune City 2-1 Rahul Bheke ISL 2018


from mathrubhumi.latestnews.rssfeed https://ift.tt/2RrdRPi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages