തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സസ്പെൻഷനും അറസ്റ്റും നേരിട്ട ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.ഐ ക്രിസ്പിൻ സാം, എസ്.ഐ ദീപക്, അഡീഷണൽ എസ്.ഐ ജയാനന്ദൻ, സി.പി.ഒ മാരായ സുധീർ, സന്തോഷ് ബേബി, ശ്രീരാജ്, സുനിൽകുമാർ എന്നിവരെയാണ് തിരിച്ചെടുത്തത്. കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഈ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിൽ പ്രശ്നമില്ല എന്ന ഐ.ജി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ഇവരെ തിരിച്ചെടുത്തതെന്ന് എറണാകുളം റേഞ്ച് ഐജിയുടെ ഉത്തരവിൽ പറയുന്നു. കേസിന്റെ അന്വേഷണത്തിൽ യാതൊരു സ്വാധീനവും ഈ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാവാനിടയില്ല എന്നാണ് ഐജിയുടെ റിപ്പോർട്ട്. കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തത് വിവാദങ്ങൾക്ക് വഴിതെളിച്ചേക്കും. ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ മരണം സർക്കാരിനേയും സമ്മർദത്തിലാക്കിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായിരുന്ന എസ്.പി എ.വി ജോർജിനെ നേരത്തെതന്നെ സർവീസിൽ തിരിച്ചെടുത്തിരുന്നു. Content Highlights:Varappuzha Custodial Death,Police Officers Re appointed, Sreejith Custodial Death
from mathrubhumi.latestnews.rssfeed http://bit.ly/2SlwwN8
via
IFTTT
No comments:
Post a Comment