തിരുനന്തപുരം: തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ മനിതി സംഘത്തിലെ മൂന്ന് പേർക്കെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘത്തിനൊപ്പം ചേരാനെത്തിയവരായിരുന്നു ഇവർ. ഇന്നലെ പത്തനംതിട്ടയിലെത്തിയ ഇവർ ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. സുരക്ഷ മുൻനിർത്തി ഭിന്നശേഷിക്കാർക്കുള്ള ബോഗിയിലാണ് ഇവരെ കയറ്റിയത്. അതിനെ ചോദ്യം ചെയ്തും അവരെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടും ബിജെപി ജില്ലാ സെക്രട്ടറി എസ്.സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഈ ബോഗിയുടെ കതകുകളും ജനലുകളും പോലീസ് അടച്ചിട്ടിരുന്നു. റെയിൽവെ-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരോട് ബിജെപി പ്രവർത്തകർ തട്ടിക്കയറുകയും ട്രെയിനകത്തേക്ക് കയറാനുള്ള ശ്രമവും നടത്തി. ട്രെയിനിന് മുന്നിലേക്ക് ഇറങ്ങി പ്രതിഷേധിക്കാനും ശ്രമിച്ചു. സന്ദർശനത്തിനായി തങ്ങൾ ഇനിയും വരുമെന്ന് മനിതി പ്രവർത്തകർ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മനിതിയുടെ മൂന്നാം സംഘം പത്തനംതിട്ടയിലെത്തിയത്. ഇവരെ ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുപോയ പോലീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. Content Highlights:Bjp protest, sabarimala, manithi team, thiruvananthapuram railway station
from mathrubhumi.latestnews.rssfeed http://bit.ly/2SgMGr1
via
IFTTT
No comments:
Post a Comment