ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ കമല്‍ഹാസന് കോണ്‍ഗ്രസിന്റെ ക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ കമല്‍ഹാസന് കോണ്‍ഗ്രസിന്റെ ക്ഷണം

ചെന്നൈ: കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ്. തമിഴ്നാടിന്റെ ഡിഎൻഎയ്ക്ക് കോട്ടം വരുത്താത്ത ഏത് പാർട്ടിയുമായും സഖ്യം ചേരാൻ തയ്യാറാണെന്ന് ശനിയാഴ്ച്ച കമൽഹാസൻ പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ക്ഷണം. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്താണ് കമൽഹാസനെ സഖ്യത്തിലേക്ക് ക്ഷണിച്ചത്.ഇരുപാർട്ടികളുടെയും ആശയങ്ങൾ സമാനമാണ് എന്നാണ് സഞ്ജയ്ദത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ പടയാളി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് രാഹുൽ ഗാന്ധിയും എം.കെ.സ്റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത് എന്നാണ്. കമൽഹാസന്റെ പ്രസ്താവനകൾ തെളിയിക്കുന്നത് അദ്ദേഹം ഫാസിസത്തിനും സാമുദായികശക്തികൾക്കും എതിരാണെന്നാണ്. മതേതരജനാധിപത്യ ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്.സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാമെന്ന് കമൽഹാസൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ഡിഎംകെയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതോടെ കമൽഹാസൻ പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. content highlights:Congress Invites Kamal Haasan, Alliance with DMK, Ideologies Match, Congress-DMK


from mathrubhumi.latestnews.rssfeed http://bit.ly/2LxOlG8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages