നോയിഡ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുവിനെ കശാപ്പ് ചെയ്തു എന്നതിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പശുവിനെ കശാപ്പ് ചെയ്തവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.
എന്നാല്‍, സംഘര്‍ഷത്തിനിടെ ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
നദീം, റയീസ്, കല എന്നിവരെയാണ് ചൊവ്വാഴ്ച പിടികൂടിയത്. ഇവരില്‍ നിന്നും ഒരു ജിപ്‌സിയും രണ്ട് ഡബിള്‍ ബാരല്‍ തോക്കുകളും, ഇറച്ചിവെട്ടുന്നതിനുള്ള ഒരു കത്തിയും ഇറച്ചിവെട്ടുകാര്‍ ഉപയോഗിക്കുന്ന ചെറിയ കത്തികളും തടികഷ്ണവും കണ്ടെത്തി. കുറ്റകൃത്യം നടത്താന്‍ ഇവര്‍ ഉപയോഗിച്ച സാധനങ്ങളാണ് ഇവയെന്ന് പോലീസ് പറയുന്നു.
സൈനയിലെ മഹവില്‍ ഈ മാസം രണ്ടിനും മൂന്നിനും മധ്യേ രാത്രിയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഹരൂണ്‍, നദീം എന്നിവര്‍ തങ്ങളുടെ പേരില്‍ ലൈസന്‍സുള്ള ബിള്‍ ബാരല്‍ തോക്കുകള്‍ കൊണ്ട് പശുക്കളെ വെടിവച്ച് വീഴ്ത്തുകയും പശുക്കളെ അറുത്ത് മാംസം പങ്കിട്ടെടുക്കുകയും ചെയ്തു. സമീപത്തുള്ള വനത്തില്‍ വച്ച് ഇവര്‍ മറ്റൊരു പശുവിനെ കൂടി കശാപ്പ് ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തി,
അതേസമയം, പ്രതികള്‍ പശുവിനെ അറക്കുന്നത് കണ്ടുവെന്ന ബജ്‌രംഗ്ദള്‍ പ്രദേശിക നേതാവും ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയുമായ യോഗേഷ് രാജിന്റെ പരാതി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. പോലീസ് പിടിച്ചെടുക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
from mangalam.com https://ift.tt/2EBbuqx
via IFTTT
No comments:
Post a Comment