അഞ്ചാലുംമൂട് (കൊല്ലം) : മകൻ അപകടത്തിൽപ്പെട്ടു മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങാൻ പോയിവരുമ്പോൾ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. പെരിനാട് വില്ലേജ് ജങ്ഷന് സമീപം ചിറയിൽ വടക്കതിൽ സുരേഷ്കുമാറിന്റെ ഭാര്യ സതി (49) ആണ് മരിച്ചത്. ഇവരുടെ മകൻ റനിൽകുമാർ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരിക്കെ നാലുവർഷംമുൻപ് ബൈക്കപകടത്തിൽ തിരുവനന്തപുരം പള്ളിപ്പുറത്തുെവച്ച് മരിച്ചിരുന്നു. ഇതിനുള്ള നഷ്ടപരിഹാരത്തുക വാങ്ങാൻ സുരേഷ്കുമാറും ഭാര്യ സതിയും ചൊവ്വാഴ്ച ആറ്റിങ്ങലിൽ സ്കൂട്ടറിൽ പോയി. ആദ്യ ഗഡു വാങ്ങി മടങ്ങിവരവെ നാവായിക്കുളത്തുെവച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതി വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സുരേഷ്കുമാറിന് നിസ്സാരപരിക്കു മാത്രമാണുണ്ടായത്. അവസാനവർഷ ബിരുദ വിദ്യാർഥിനിയായ രേഷ്ന മകളാണ്. Content Highlights: Accident death, kollam
from mathrubhumi.latestnews.rssfeed http://bit.ly/2Sb5lEp
via
IFTTT
No comments:
Post a Comment