മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണം: രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയ ആളിന്റെ തല പരിശോധിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യകേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ മാധ്യമങ്ങൾക്കെതിരെ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. ഇത് തികച്ചും ഏകാധിപത്യഭരണത്തിന്റെ നടപടിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കേരളം പോലെ ഉയർന്ന സാക്ഷരതാ നിലവാരമുള്ള സംസ്ഥാനത്ത് മാധ്യമനിയന്ത്രണ സർക്കുലർ ഇറക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയനേതാക്കളേയോ സാമൂഹികസംഭാവനകൾ നൽകിയ വ്യക്തികളെയോ കാണാൻ പിആർഡിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന സർക്കുലർ ഇറക്കിയ ആളുടെ തല പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭ സമ്മേളനത്തിനിടെ മാധ്യമനിയന്ത്രണ സർക്കുലറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. Content Highlights:Ramesh Chennithala on Media Restriction Circular


from mathrubhumi.latestnews.rssfeed https://ift.tt/2E477TR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages