കണ്ണൂർ: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗകേസിലെ പ്രതിയായ നിഖിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവം പുറത്തറിഞ്ഞതോടെ യുവജനസംഘടന പീഡനം നടന്ന ലോഡ്ജിലേക്ക് നടത്തിയ മാർച്ചിൽ ഇയാൾ പങ്കെടുക്കുന്നതിന്റെ ദൃശ്യമാണ് പുറത്തായത്. കേസിൽ നിഖിലിനെ കൂടാതെ മറ്റൊരു സിപിഎം പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് എന്നും സൂചനയുണ്ട്. ഇയാളുടെ സഹായത്തോടെ് നിഖിൽ പൊലീസിനെ ഭീഷണപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നു. കേസിൽ നേരത്തെ അറസ്റ്റിലായവരെ കൂടാതെ പെൺകുട്ടിയുടെ അച്ഛനടക്കം ഏഴുപേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിഖിലിനെ കൂടാതെ ആന്തൂർ സ്വദേശി എം മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കേസിൽ അഞ്ച് പേരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ണൂർ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീൻ, വി സി ഷബീർ, കെ വി അയൂബ് എന്നിവരെയും കൂട്ടബലാൽസംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നവംബർ 19-ന് പകൽ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ വെച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സന്ദീപാണ് പെൺകുട്ടിയെ പറശ്ശിനിക്കടവിലെത്തിച്ചത്. പ്രതികൾ നേരത്തേ പരിചയമുള്ളവരാണ്. സി.ഐ.ക്ക് ലഭിച്ച പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് മാത്രം മൂന്ന് കേസുകളുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിൽനിന്ന് ലഭിച്ച സൂചന. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരൻ എന്ന പേരിലും പെൺകുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു പത്താംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് ഫെയ്സ്ബുക്കിലൂടെ ഒരു യുവതിയുമായി(വ്യാജ ഐഡി) സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഇവരുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ യുവാവുമായും പെൺകുട്ടി സംസാരിച്ചു. നവംബർ 13ന് പറശ്ശിനിക്കടവിൽവച്ച് കാണാമെന്ന് പറഞ്ഞതനുസരിച്ച് പെൺകുട്ടി അവിടെയെത്തി. ഇതിനിടെ കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി സ്വകാര്യ ലോഡ്ജിലെത്തിച്ച് ബലാൽസംഗം ചെയ്തു. യാത്രയ്ക്കിടെ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. ബലാത്സംഗത്തിനിടെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും പകർത്തി. പിന്നീട് ഈ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തതോടെ അമ്മ കാര്യങ്ങൾ കുട്ടിയോട് ചോദിച്ചറിയുകയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടിയും മാതാവും വനിതാ സെല്ലിലെത്തി പരാതി നൽകിയതോടെയാണ് പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. content highlights:parassinikkadavu rape , involvement of DYFI leader Nikhil
from mathrubhumi.latestnews.rssfeed https://ift.tt/2L0kJkv
via
IFTTT
No comments:
Post a Comment