കൊച്ചി : കൊച്ചിയില്‍ പിടികൂടിയ മയക്കു മരുന്ന് ഐസ് മെത്തി(മെതാംഫെറ്റമീന്‍)നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ് തുടങ്ങിയ ഓമനപ്പേരുകളിലും ഇത് അറിയപ്പെടുന്നു. പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമെല്ലാം ഉപയോഗിക്കുന്ന മെത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ശരീരത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്യും. ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള ഉണര്‍ത്തു മരുന്നാണ് ഇതെന്നും വിദഗ്ദര്‍ പറയുന്നു.
ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉണര്‍വു നല്‍കുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം. നീലച്ചിത്ര നിര്‍മാണ മേഖലയില്‍ പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുന്ന മരുന്നായാണ് ഐസ് മെത്ത് അറിയപ്പെടുന്നത്. പാര്‍ട്ടികളില്‍ കൂടുതല്‍ സമയം ക്ഷീണം അറിയാതെ നൃത്തം ചെയ്യുന്നതിനും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്നുകളില്‍ ചെറിയ അളവില്‍ മെതാംഫെറ്റമിന്‍ ഉപയോഗിക്കാറുണ്ടെന്ന് വിദഗ്ധര്‍.
തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഡാന്‍സിങ്ങിനും സഹായിക്കുന്ന മെത് പരിധിവിട്ടാല്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അപകടവുമുണ്ടാക്കാറുണ്ട്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.
ഒരു കാലത്ത് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിര്‍മിക്കാനുപയോഗിക്കുന്ന എഫ്രഡിന്‍. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയില്‍ നിന്നാണ് എഫ്രഡിന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ചൈനയിലും മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയില്‍ നിന്നുള്ള എഫ്രഡിന്‍ കായികതാരങ്ങള്‍ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കനത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ചെടിയുടെ ഉല്‍പാദനവും ഉപയോഗവും എല്ലാം. എന്നാല്‍ ഇന്ത്യയില്‍ ചെടിയില്‍ നിന്നുള്ള മരുന്നിനു പകരം കെമിക്കല്‍ നിര്‍മാണം വഴിയാണ് മെത്ത് ഉല്‍പാദിപ്പിക്കുന്നത്.
കേരളത്തില്‍ അധികമൊന്നും പിടികൂടിയിട്ടില്ലെങ്കിലും ഇതിന്റെ മൂലരൂപം നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലക്ഷങ്ങള്‍ മാത്രമാണ് വില. എന്നാല്‍ രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് കോടികള്‍ വിലവരും. ഇതു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഐസ് മെത്തുമായി ചെന്നൈ സ്വദേശി കൊച്ചിയിലെത്തിയതും പൊലീസിന്റെ വലയിലായതും.
from mangalam.com http://bit.ly/2rMAi6z
via IFTTT
No comments:
Post a Comment