തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. വര്‍ദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റെ കേസില്‍ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമല വിഷയം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്റിന്റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആര്‍ എസ് എസ് കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു.
from mangalam.com https://ift.tt/2L1StOf
via IFTTT
No comments:
Post a Comment