ന്യൂഡൽഹി: റഫാൽ ഇടപാടിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി വന്നതിന് പിന്നാലെ കോൺഗ്രസിനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാജ്യത്തെ 70 നഗരങ്ങളിൽ തിങ്കളാഴ്ച വാർത്താ സമ്മേളനം നടത്തും. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കോൺഗ്രസിന്റെ മുഖംമൂടി തകർക്കുമെന്നും റഫാലിൽ രാജ്യസുരക്ഷയെ കരുതിയാണ് സർക്കാർ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാവാതിരുന്നതെന്നും രാജ്യസഭാംഗം അനിൽ ബലൂനി പറഞ്ഞു. വിവാദമുണ്ടാക്കിയവർ പറഞ്ഞതത്രയും കള്ളമായിരുന്നെന്ന് അനിൽ ബലൂനി ആരോപിച്ചു. രാജ്യസുരക്ഷയെ വെച്ചാണ് അവർ കളിച്ചത് - അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, വിജയ് രൂപാണി, സർബാനന്ദ സോനോവാൾ എന്നിവർ ഗുവാഹത്തി, അഹമ്മദാബാദ്, ജയ്പൂർ, അഗർത്തല എന്നിവിടങ്ങളിൽനിന്ന് തിങ്കളാഴ്ച മാധ്യമങ്ങളെ കാണും. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേക്കർ, ജെ.പി നഡ്ഡ, സ്മൃതി ഇറാനി, സുരേഷ് പ്രഭു, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരും വാർത്താ സമ്മേളനം നടത്താൻ ഉദ്ദേശിക്കുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. Content Highlight:BJP CMs, Union ministers to target Cong in 70 cities over Rafale deal
from mathrubhumi.latestnews.rssfeed https://ift.tt/2PEh0tq
via
IFTTT
No comments:
Post a Comment