തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നാണ് അവര്‍ പ്രസംഗിക്കുന്നത്. ഈ അപവാദപ്രചരണങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണ് ബോര്‍ഡ് ജീവനക്കാരില്‍ ഭൂരിഭാഗം പേരും അഹിന്ദുക്കളാണെന്ന് ശശികല പ്രചരിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ ടേപ്പ് മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇത് തനിക്ക് ക്ഷീണമായെന്നും ഒരു കോടി രൂപ നഷ്പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ശശികല മാനനഷ്ടക്കേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി സഭയെ അറിയിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ചുള്ള വ്യാജപ്രചാരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
from mangalam.com https://ift.tt/2E6sELM
via IFTTT
No comments:
Post a Comment