ഈജിപ്തില്‍ 4,400 കൊല്ലം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

ഈജിപ്തില്‍ 4,400 കൊല്ലം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി

കെയ്റോ: ഈജിപ്തിൽ പിരമിഡുകൾക്കിടയിൽ പര്യവേഷകർ കണ്ടെത്തിയത് 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയിട്ടുള്ളത്. 2018 ലെ അവസാനത്തെ കണ്ടെത്തൽ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എൽ എനാനി വിശേഷിപ്പിച്ചത്. ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകർ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിർകരെ കകെയുടെ കാലത്തിലുള്ളതാണ്കല്ലറ. Photo: AFP ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശവകല്ലറ കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ചിട്ടുണ്ട്. പുരോഹിതൻ മാതാവിനൊപ്പവും പത്നിയ്ക്കൊപ്പവും നിൽക്കുന്ന രംഗങ്ങൾ കല്ലറയ്ക്കുള്ളിലെ ചുമരുകളിൽ കൊത്തി വെച്ചിട്ടുണ്ട്. കല്ലറയ്ക്കുള്ളിൽ ഒരു ഡസനോളം ചെറുമാടങ്ങളും 24 വർണഭംഗിയുള്ള പ്രതിമകളും ഉണ്ട്. Photo:AFP ഈജിപ്തിലെ ഏറ്റവും പുരാതനമെന്ന കരുതപ്പെടുന്ന ജോസർ പിരമിഡ് സ്ഥിതി ചെയ്യുന്നിടത്ത് ഏപ്രിലിൽ ആരംഭിച്ച പര്യവേഷണങ്ങളിൽ ഏറെ പഴക്കമുള്ളതും ക്രിസ്തുവിന് മുമ്പ് നിർമിച്ചതുമായ ചില കല്ലറകളും കെട്ടിടാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫറവോ ജോസറിന്റെ കാലഘട്ടത്തിലെ പ്രശസ്ത ശിൽപി ഇംഹോട്ടെപ് ആണ് ഈ പിരമിഡിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. Content Highlights: Egypt Unearths 4,400-Year-Old Tomb Of Top Ancient Priest


from mathrubhumi.latestnews.rssfeed https://ift.tt/2SOuJQs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages