യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ദുബായ്: യു.എ.ഇ. ഗവൺന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി. ദേശീയദിനാഘോഷങ്ങളും സായിദ് വർഷാചരണവും പ്രമാണിച്ചാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബർ രണ്ടിന് പുതിയ കാലാവധി നിലവിൽ വന്നു. ഇതോടെ താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി. തിങ്കളാഴ്ച കാലത്താണ് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വകുപ്പ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി നീട്ടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും നവംബർ 30 വരെ അറിയിപ്പൊന്നും വന്നില്ല. ഇതോടെയാണ് പൊതുമാപ്പ് കാലാവധി തീർന്നുവെന്ന അനുമാനത്തിൽ എല്ലാവരും എത്തിയത്. UAE Amnesty, United Arab Emirates, General Amnesty


from mathrubhumi.latestnews.rssfeed https://ift.tt/2Sr5mDY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages