മരിച്ചുപോയ അമ്മ ജീവിച്ചിരിക്കുന്നതായി വ്യാജരേഖ ചമച്ചു; കൃത്യം അമ്മയുടെ പേരിലുള്ള 285 കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

മരിച്ചുപോയ അമ്മ ജീവിച്ചിരിക്കുന്നതായി വ്യാജരേഖ ചമച്ചു; കൃത്യം അമ്മയുടെ പേരിലുള്ള 285 കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍

മുംബൈ: മരിച്ചുപോയ അമ്മയുടെ പേരിലുള്ള 285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ അവര്‍ ജീവിച്ചിരിക്കുന്നതായി വ്യാജരേഖ ചമച്ച മകനും മകന്റെ ഭാര്യയും കൊച്ചുമകനും അറസ്റ്റില്‍. നോയിയ സെക്ടര്‍ 20 പോലീസ് മുംബൈയില്‍ നിന്നാണ് തിങ്കളാഴ്ച വൈകിട്ടാണ് പിടികൂടിയത്.

സുനില്‍ ഗുപ്തയും ഭാര്യ രാധയും മകന്‍ അഭിഷേകുമാണ് പിടിയിലായത്. സുനിലിന്റെ രണ്ടാമത്തെ മകന്‍ അടക്കം മൂന്നു പേര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. മരിച്ചുപോയ വൃദ്ധയുടെ മറ്റൊരു മകനായ വിജയ് ഗുപ്തനെ കബളിപ്പിച്ച് സ്വത്ത് ഒറ്റയ്ക്ക് സ്വന്തമാക്കാനാണ് ഇവര്‍ വ്യാജരേഖ ചമച്ചതെന്ന് പോലീസ് കണ്ടെത്തി.

തങ്ങളുടെ അമ്മ 2011 മാര്‍ച്ച് ഏഴിന് മുംബൈയില്‍ മരണമടഞ്ഞിരുന്നുവെന്ന് വിജയ് ഗുപ്ത കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാര്‍ച്ച് 14ന് സഹോദരന്‍ സുനില്‍ ഗുപ്ത മുംബൈയില്‍െ ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയ രേഖയില്‍ അമ്മ ജീവിച്ചിരിക്കുന്നതായും അവരുടെ സ്വത്തുക്കളും ആഭരണങ്ങളും മ്യൂചല്‍ ഫണ്ടുകളും മുഴൂവന്‍ സുനിലിന്റെയും കുടുംബത്തിന്റെയും പേരിലേക്ക് മാറ്റി എഴുതിയതായും വ്യാജരേഖ ചമച്ചതായും വിജയ് ചൂണ്ടിക്കാട്ടി.

കുടുംബ സ്വത്തില്‍ തനിക്ക് തുല്യ അവകാശമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഴുകുതിര നിര്‍മ്മാണ ഫാക്ടറിയുടെ ഉടമകളാണ് ഇരുവരും. കമ്പനിക്ക് രണ്ട് ഓഫീസുകളാണ് ഉള്ളത്. മുംബൈയിലുള്ള ഓഫീസ് കൈകാര്യം ചെയ്യുന്നത് സുനില്‍ ആണെന്നും സെക്ടര്‍ 15എയിലെ ഓഫീസിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും വിജയ് അറിയിച്ചു.

കമ്പനിയില്‍ നിന്നും ഫണ്ടുകള്‍ സുനില്‍ സുഹൃത്തുക്കളുടെ പേരിലേക്ക് മാറ്റിയെന്നും കള്ളക്കണക്കുകള്‍ സമര്‍പ്പിച്ചുവെന്നും അതുവഴി കമ്പനിയെ വലിയ നഷ്ടത്തിലെത്തിച്ചുവെന്നും വിജയ് പരാതിപ്പെടുന്നു. ഫണ്ട് വകമാറ്റിയത് മറച്ചുപിടിക്കാന്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റിന്റെ സഹായത്തോടെ ബാലന്‍സ് ഷീറ്റുകളും ടാക്‌സ് ഡോക്യൂമെന്റുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും തിരുത്തി. കമ്പനിയുടെ ഡയറക്ടര്‍മാരായിരുന്ന മാതാപിതാക്കള്‍ 2011ല്‍ മരിച്ചതിനു ശേഷമാണ് ഇത്തരം വെട്ടിപ്പുകള്‍ നടന്നത്.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22ന് നോയിഡയിലുള്ള ഓഫീസില്‍ എത്തിയ മൂന്നു പേര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഹോദരനാണ് ഈ ഗുണ്ടകളെ അയച്ചതെന്നും വിജയ് പരാതിയില്‍ പറയുന്നു. വിജയുടെ പരാതിയില്‍ വഞ്ചന, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍, അപായപ്പെടുത്താന്‍ ശ്രമിക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു.



from mangalam.com https://ift.tt/2ECdxuo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages