ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട്ഒരു കുടുംബത്തിന് 22,000 യൂറോ നൽകിയതായി ഇറ്റലിയിലെ മിലാൻ കോടതിയുടെ വിധിയിൽ പറയുന്നു. 11,000 യൂറോ വീതം രണ്ടു തവണയായാണ് കുടുംബത്തിന് തുക കൈമാറിയത്. എന്നാൽ വിധിപ്രസ്താവത്തിൽ എവിടെയും ഇത് ഏത് കുടുംബമാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ചോദ്യം ചെയ്ത് വരികയാണ്. ആരോപണ വിധേയരായ മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യൻ മിഷേൽ. മറ്റൊരു ഇടനിലക്കാരനായ ഗൈഡോ ഹാഷ്കേയ്ക്ക് മിഷേൽ നൽകിയ കത്തിൽ തുക നഷ്ടപരിഹാരമാണെന്ന് പറയുന്നതായി കോടതി രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. കേസിൽ ആരോപണ വിധേയരായ മുൻ വ്യോമസേന മേധാവി എസ്പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളേയുമാകാം കുടുംബം എന്ന് സൂചിപ്പിച്ചതെന്ന് ഇറ്റാലിയൻ കോടതി വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എസ്.പി ത്യാഗി, അദ്ദേഹത്തിന്റെ ബന്ധുക്കളായ സന്ദീപ്, ജൂലി, ടോസ്ക ത്യാഗി എന്നിവരെക്കുറിച്ചാകാം ഈ പരാമർശമെന്നാണ് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറയുന്നത് നേരത്തേ ഇടപാടിൽ അഴിമതി നടത്തിയത് കോൺഗ്രസാണെന്നും കുടുംബം എന്നത് ഗാന്ധി കുടുംബമാണെന്നും ബിജെപി ആരോപിച്ചിരുന്നു. മിലാൻ കോടതി വിധി അനുസരിച്ച് fam എന്നത് കുടുംബവും bur എന്നത് ഉദ്യോഗസ്ഥരേയുമാണ് അർഥമാക്കുന്നതെന്ന് ഹാഷ്കെ പറയുന്നു. സാമ്പത്തിക ഇടപാട് നടന്നതിന് തെളിവില്ലെന്ന് പറഞ്ഞ് മിലാൻ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ബിജെപി ആരോപിക്കുന്നത് വിധിയിൽ പറയുന്ന AP അഹമ്മദ് പട്ടേലാണെന്നും family ഗാന്ധി കുടുബമാണെന്നുമാണ്. മോദി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇത് കോൺഗ്രസിനെതിരെ ഉന്നയിക്കുകയും ചെയ്തിരുന്നു. Content Highlights:22,000 Euro Payoff to "Family" in Agusta Case, Reveal Milan Court Papers, Agusta Westland Scam
from mathrubhumi.latestnews.rssfeed https://ift.tt/2roBCfz
via
IFTTT
No comments:
Post a Comment