ഭോപ്പാൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 28 മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി വികസിപ്പിച്ചു. 15 വർഷത്തിന് ശേഷം മുസ് ലിം സമുദായത്തിൽ നിന്ന് ഒരാളും മന്ത്രിസഭയിൽ ഇടംപിടിച്ചു. ഭോപ്പാൽ നോർത്തിൽ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് മന്ത്രിസഭയിലെത്തിയ ഏക മുസ് ലിം. പുതിയ ഒമ്പത് മന്ത്രിമാരും മാൾവ-നിവാഡ് മേഖലയിൽ നിന്നാണ്. സെൻട്രൽ മധ്യപ്രദേശിൽ നിന്ന് ആറ് പേരും ഗ്വാളിയോർ-ചംബൽ മേഖലയിൽ നിന്ന് അഞ്ചും ബുന്ദേൽഖണ്ഡിൽ നിന്ന് മൂന്നു പേരും മന്ത്രിസഭയിലുണ്ട്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അനന്ദിബെൻ പട്ടേൽ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ മന്ത്രിമാരിൽ 11 പേർ കമൽനാഥ് അനുകൂലികളും ഒമ്പത് പേർ ദിഗ് വിജയ് സിങ്ങിനോട് അടുപ്പമുള്ളവരും ഏഴ് പേർ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും ഒരാൾ അരുൺ യാദവ് ഗ്രൂപ്പുകാരനുമാണ്. Content Highlights:Kamal Nath Cabinet,Muslim Minister
from mathrubhumi.latestnews.rssfeed http://bit.ly/2GDqxBG
via
IFTTT
No comments:
Post a Comment