തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ കള്ളക്കേസെടുത്തു എന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേന്ദ്രനെതിരെ 15 കേസുകൾ നിലവിലുണ്ട്. പോലീസ് പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ല. ഒ.രാജഗോപാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുരേന്ദ്രനെതിരെയുള്ള എട്ട് കേസുകൾ 2016 ന് മുമ്പെടുത്തതാണ്. മൂന്ന് കേസുകൾ അന്വേഷണ ഘട്ടത്തിലും ബാക്കി വിചാരണയിലുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രനെ കോടതികളിൽ ഹാജരാക്കേണ്ടി വരുന്നത്. കള്ളക്കേസ് ചുമത്തി പോലീസ് അദ്ദേഹത്തെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. Content Highlights:No fake cases forK Surendran, 15 cases, 8 of them older says Pinaray Vijayan CM
from mathrubhumi.latestnews.rssfeed https://ift.tt/2AKpucZ
via
IFTTT
No comments:
Post a Comment