ഭോപ്പാൽ:മധ്യപ്രദേശിൽ 140 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പിസിസി അധ്യക്ഷൻ കമൽനാഥ്. എക്സിറ്റ് പോൾ നടത്തിയ ഏജൻസികളിലെ ആളുകൾ വിളിച്ചിരുന്നതായും അവരുടെ കണ്ടെത്തലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് തന്നെയാണെന്നും കമൽനാഥ് അവകാശപ്പെട്ടു. കോൺഗ്രസിനായി ജനവിധി തേടിയ 229 സ്ഥാനാർഥികൾ പങ്കെടുത്ത യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ചരിത്രം രചിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും ചത്തീസ്ഗഢിലും കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മണ്ഡല അടിസ്ഥാനത്തിൽ അവലോകനം നടത്തിയതിൽ നിന്ന് 140 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ വലിയ തിരിച്ചടി നേരിട്ട സ്ഥലങ്ങളിലും താൻ സന്ദർശം നടത്തി. അവിടങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളെല്ലാം അനുകൂലമാണെന്നും കമൽനാഥ് പറഞ്ഞു. ഗുജറാത്തിലും, കർണാടകത്തിലും ചില അബദ്ധങ്ങൾ സംഭവിച്ചു. മധ്യപ്രദേശിൽ ഈ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നു. സ്ഥാനാർഥികൾക്ക് കൃത്യമായ പരിശീലനം നൽകിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. Content Highlights:Kamal Nath claims Congress coming back in madhya pradesh, to form government
from mathrubhumi.latestnews.rssfeed https://ift.tt/2Swc1gf
via
IFTTT
No comments:
Post a Comment