സ്ത്രീകളുമായി ലൈംഗികാടിമ കരാറുള്‍ സൃഷ്ടിച്ച് അവരെ ബലാത്സംഗം ചെയ്യുകയും മയക്കുമരുന്നു നല്‍കി നീലച്ചിത്രം എടുക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന 31 കാരന് നൂറിലധികം വര്‍ഷം തടവിന് ശിക്ഷിച്ചേക്കും. പെന്‍സില്‍ വാനിയക്കാരനായ സേത്ത് മള്‍ ആണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഇയാള്‍ക്കെതിരേ ചുമത്തിയ 36 കുറ്റങ്ങളില്‍ 30 ലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഫിലാഡല്‍ഫിയയിലെ ബത്‌ലഹേം ഏരിയയില്‍ നാലു യുവതികളെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. രണ്ടു മാസത്തോളം ലൈംഗികാടിമയായി ഉപയോഗിക്കുകയും ചെയ്തു. ഇരകളോട് നിങ്ങളുടെ ശരീരം തന്റെ സ്വത്താണെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. തന്റെ ശരീരസൗന്ദര്യം ഉപയോഗിച്ച് യുവതികളെ തന്നിലേക്ക് ആകര്‍ഷിച്ചാണ് ലൈംഗികതയുടെയും അക്രമത്തിന്റെയും ഇരുണ്ട ഇടങ്ങളിലേക്ക് കൊണ്ടുവന്നിരുന്നത്. ഓണ്‍ലൈന്‍വഴി യുവതികളെ പരിചയപ്പെടുകയും അവരുമായി നേരിട്ട് ബന്ധപ്പെടുകയും പിന്നീട് അവര്‍ക്ക് മയക്കുമരുന്ന് നല്‍കിയും കഠിനമായി ശാരീരികോപദ്രവം ചെയ്ത് ഭയപ്പെടുത്തി ലൈംഗികാടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
തന്റെ കെണിയില്‍ പെടുന്ന യുവതികളെ ഇയാള്‍ വേശ്യാവൃത്തിക്കും നീലച്ചിത്രം എടുക്കാനും ഉപയോഗിച്ചിരുന്നു. കൊക്കേയ്‌നും മെതാംഫെറ്റാമിനും നല്‍കി അവരില്‍ ലൈംഗികചോദന നല്‍കിയാണ് ബലാത്സംഗം ചെയ്യാറുള്ളത്. ഇക്കാര്യം ഇരകള്‍ വീട്ടിലോ മറ്റോ പറഞ്ഞ് താന്‍ പിടിക്കപ്പെടാതിരിക്കാന്‍ ശക്തമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാള്‍ പരാതിയുമായി വരാന്‍ ധൈര്യം കാട്ടിയതോടെ മറ്റ് ഇരകളും പിന്നാലെ എത്തി. ഇതോടെ ഇവരുടെ പരാതിയും ഇപ്പോള്‍ പോലീസ് റജിസ്്റ്റര്‍ ചെയ്തിരിക്കുകയാണ്.
മള്ളിന്റെ കമ്പ്യൂട്ടറും മൊബൈല്‍ഫോണും പരിശോധന നടത്തിയ പോലീസ് ഇയാള്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അനേകം സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ലൈംഗികാടിമകളാക്കാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു കരാറും അനേകം പോണ്‍ വീഡിയോകളും പോലീസ് കണ്ടെത്തി. ഇയാളുടെ ഫോണിലും അനേകം ലൈംഗിക വീഡിയോകള്‍ കണ്ടെത്തി. തന്റെ ചില ഇരകളെ മള്‍ മറ്റു ചിലര്‍ക്ക് വില്‍പ്പന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മള്‍ നടത്തിയ എല്ലാ ലൈംഗികബന്ധങ്ങളും പരസ്പര സമ്മതത്തോട് കൂടിയാതാണെന്നാണ് കോടതിയില്‍ വാദിച്ചത്.
from mangalam.com https://ift.tt/2PuTWNC
via IFTTT
No comments:
Post a Comment