ഹൈദരാബാദ്: കാണാതായ രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി എം. ചന്ദ്രമുഖി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് സഹപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഇവര്‍ ഹാജരായത്.
വക്കീലിന്റെ സഹായത്തോടെ ബഞ്ചാരാ ഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച്ച മുതലായിരുന്നു ഇവരെ കാണാതായത്. ഹൈദരാബാദിലെ ഘോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നും സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ മത്സരിക്കുന്നത്.
എന്നാല്‍ എവിടെയായിരുന്നുവെന്നുള്ള കാര്യങ്ങള്‍ പോലീസിന്റെ അടുത്ത് പറയാന്‍ ഇവര്‍ തയ്യാറായില്ല. വ്യാഴാഴ്ച്ച കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്നായിരുന്നു മറുപടി. ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്.
ഇവരുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോടതി ഹെബിയസ് കോര്‍പ്പറസ് നല്‍കിയിരുന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ മുകേഷ് ഗൗണ്ടും ബിജെപിയുടെ ടി. രാജ സിങ്ങുമാണ് ചന്ദ്രമുഖിക്ക്് പ്രതിരോധം സൃഷ്ടിക്കുന്നത്.
തിങ്കളാഴ്ച പ്രചരണം നയിച്ചതിന് ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയത്. രാവിലെ ഒരു സംഘം ആളുകള്‍ക്കൊപ്പം ഇവര്‍ പുറത്തു പോയതായെന്നും സുഹൃത്തുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു. തെലുങ്കാനയിലെ ഹിജഡ സമിതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്. രാജ്യത്ത് തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ മത്സരിപ്പിക്കുന്നത്.
from mangalam.com https://ift.tt/2rdQb5r
via IFTTT
No comments:
Post a Comment