ദമ്പതിമാര്‍ക്കുനേരെ സദാചാരഗുണ്ടാ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ദമ്പതിമാര്‍ക്കുനേരെ സദാചാരഗുണ്ടാ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: വിവാഹവീട്ടിൽനിന്ന് മടങ്ങുന്ന വഴി കാറിലിരിക്കുകയായിരുന്ന ദമ്പതിമാർക്കുനേരെ സദാചാരഗുണ്ടാ ആക്രമണം. പുതുപ്പാടി കണ്ണപ്പൻകുണ്ടിലെത്തിയ കല്ലാനോട് സ്വദേശികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ നാലുപേരെ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തു. പുതുപ്പാടി മൈലള്ളാംപാറ നൊച്ചുമണ്ണിൽ ടിനു എന്ന ഗ്ലാഡ്സൺ (29), പെരുമ്പള്ളി നെരൂക്കുംചാൽ ഫിറോസ് (34), മൈലള്ളാംപാറ മംഗലശ്ശേരി മുസമ്മിൽ (18), കണ്ണപ്പൻകുണ്ട് പള്ളിക്കുന്ന് രാജേഷ് എന്ന കുട്ടാപ്പി (31) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ദമ്പതിമാർ ഇവരുടെ സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹവീട്ടിലെത്തിയതായിരുന്നു. സുഹൃത്തും ഭാര്യയും ഇവരുടെ ഒരു വയസ്സുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. വിവാഹവീട്ടിൽനിന്ന് പുറപ്പെട്ട് അല്പദൂരം പിന്നിട്ടപ്പോൾ സുഹൃത്തും ഭാര്യയും ഇവരുടെ പക്കലുണ്ടായിരുന്ന വസ്ത്രം മറന്നുവെച്ചത് മനസ്സിലാക്കി അതെടുക്കാനായി തിരിച്ചുപോയി. കുഞ്ഞിനെ ദമ്പതിമാരെ ഏൽപ്പിച്ചാണ് ഇവർ പോയത്. റോഡരികിൽ നിർത്തിയിട്ട കാറിൽ കുഞ്ഞിനോടൊപ്പമിരിക്കുകയായിരുന്ന ദമ്പതിമാർക്കുനേരെ പ്രതികൾ സദാചാരഗുണ്ട ചമഞ്ഞ് ആക്രമണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ കാറിൽനിന്ന് വലിച്ചിറക്കി പ്രതികൾ മർദിച്ചതായും തടയാൻചെന്ന തന്റെ കൈയിൽ കടന്നുപിടിച്ച് മാനഹാനിവരുത്തുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. ആക്രമണം കണ്ട് ഓടിയെത്തിയ സുഹൃത്തിനെയും സംഘം മർദിച്ചതായി പോലീസ് പറഞ്ഞു. മർദനമേറ്റ രണ്ടുപേരും താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സതേടി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. Content Highlight: four arrested in moral policing against couples in Thalassery


from mathrubhumi.latestnews.rssfeed https://ift.tt/2TNfVmv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages