മോസ്‌കോ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വെച്ച് വിമാനംതട്ടി യുവാവ് മരിച്ചു; സംഭവം ടേക്ക്ഓഫിനിടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

മോസ്‌കോ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വെച്ച് വിമാനംതട്ടി യുവാവ് മരിച്ചു; സംഭവം ടേക്ക്ഓഫിനിടെ

മോസ്‌കോ: മോസ്‌കോയിലെ വിമാനത്താവളത്തില്‍ വിമാനം തട്ടി യുവാവിന് ദാരുണാന്ത്യം. റണ്‍വേയില്‍ വെച്ച് ടേക്ക് ഓഫിനിടെയാണ് യുവാവിനെ വിമാനം തട്ടിയത്. യാത്രമധ്യേ മോസ്‌കോയില്‍ ഇറങ്ങിയ ഇയാള്‍ നേരത്തെ സ്‌പെയിനില്‍ നിന്നുള്ള വിമാനത്തില്‍ വെച്ച് ഒരു സഹയാത്രികനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ബോയിംഗ് 737 വിമാനം തട്ടി ഗുരുതരമായി പരുക്ക് പറ്റിയ യുവാവ് പിന്നീട് മരിക്കുകയായിരുന്നുവെന്ന് റഷ്യന്‍ അന്വേഷണ കമ്മിറ്റിയാണ് അറിയിച്ചത്. മോസ്‌കോയിലെ ഷെറെമത്യെവോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. എതെന്‍സിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് തട്ടിയത്. യുവാവിന്റെ കോട്ടും ഷൂലേസ് തുടങ്ങിയവയാണ് റണ്‍വേയില്‍ ആദ്യം കണ്ടതെന്ന് റഷ്യന്‍ അന്വേഷണ കമ്മിറ്റി പറയുന്നു.

സംഭവത്തില്‍ ഇതുവരെ ഔദ്യോഗികമായ ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. സംഭവത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ വിമാനത്താവള അധികൃതര്‍ തയ്യാറായിട്ടില്ല. കണക്ടിംഗ് വിമാനത്തിനായി പോലീസ് ഇയാളെയും മറ്റുള്ളവരെയും റണ്‍വേയ്ക്ക് അടുത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ബോര്‍ഡിംഗ് ബസില്‍ കയറേണ്ടതിന് പകരം ഇയാള്‍ നടന്ന് നീങ്ങുകയായിരുന്നു. അര്‍മേനിയയിലേക്കുള്ള വിമാനത്തിലായിരുന്നു ഇയാള്‍ പോകേണ്ടിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2PHKagm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages