കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് യു.ഡി.എഫ് തീരുമാനം. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വകുപ്പ് ഒഴിെയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ മുഖ്യമന്ത്രി ഭക്തജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണോ? പ്രശ്‌നം കുഴപ്പത്തിലേക്ക് എത്തിച്ചതും അരാജകത്വത്തിലേക്ക് എത്തിച്ചതും മുഖ്യമന്ത്രിയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. 70 ദിവസത്തെ തീര്‍ഥാടനം ദുരിത പൂര്‍ണ്ണമാക്കിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. തൃപ്തി ദേശായി കൊച്ചിയില്‍ വന്നപ്പോള്‍ അവരെ ഉടന്‍തന്നെ അറസ്റ്റു ചെയ്തു മുംബൈയ്ക്ക് തിരിച്ചയക്കുന്നതിന് പകരം 17 മണിക്കൂര്‍ അവരെ ഇവിടെ തങ്ങാന്‍ അനുവദിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
from mangalam.com https://ift.tt/2Tn4NMN
via IFTTT
No comments:
Post a Comment