അബുദാബി: മധ്യപൂർേവഷ്യൻ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിപണിയെ ലക്ഷ്യമാക്കി പ്രവാസി വ്യവസായി ഡോ. ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനിയും (അഡ്‌വോക്) ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ പതഞ്ജലിയും കൈകോർക്കുന്നു. പതഞ്ജലി ബ്രാൻഡ് ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമിച്ച് ഉപഭോക്താക്കളിലെത്തിക്കാനാണ് ഭക്ഷ്യഎണ്ണ ഉത്പാദകരായ അഡ്‌വോക് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള സൺഫ്ളവർ ഓയിൽ, കോൺ ഓയിൽ, കനോല ഓയിൽ എന്നിങ്ങനെ പ്രധാന പാചക എണ്ണകൾ 750 മില്ലി, 1.8 ലിറ്റർ, അഞ്ച് ലിറ്റർ അളവുകളിൽ പതഞ്ജലിയുടെ ബ്രാൻഡിൽ ഈ മാസം മുതൽ ലഭ്യമാകും. അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷ്യ എണ്ണകൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് നല്കുക വഴി ഗൾഫിൽ പതഞ്ജലി പുതിയ അധ്യായം തുറക്കുകയാണെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗാ ഗുരുവുമായ ബാബാ രാംദേവ് പറഞ്ഞു.അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനിയുമായുള്ള സഹകരണം ഏറ്റവും മികച്ച ഉത്പന്നങ്ങൾ ഉറപ്പുവരുത്താൻ പതഞ്ജലിയെ സഹായിക്കുന്നെന്ന് ഇന്റർനാഷണൽ ബിസിനസ് ഹെഡ് ഡോ. ഡി.കെ. മേഹ്ത്ത അഭിപ്രായപ്പെട്ടു. ഗൾഫിൽ പതഞ്ജലിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഡ്‌വോകിന് ഏറെ സന്തോഷമുണ്ടെന്നും എല്ലായ്‌പ്പോഴും ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ പതഞ്ജലിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നും ബി.ആർ.എസ്. വെഞ്ച്വർസിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2DgfXhK
via
IFTTT
No comments:
Post a Comment