ശബരിമല അക്രമം സുപ്രീംകോടതി വിധിയ്‌ക്കെതിരെന്ന് ഹൈക്കോടതി; ജാമ്യഹര്‍ജി വീണ്ടും തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ശബരിമല അക്രമം സുപ്രീംകോടതി വിധിയ്‌ക്കെതിരെന്ന് ഹൈക്കോടതി; ജാമ്യഹര്‍ജി വീണ്ടും തള്ളി

കൊച്ചി : ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീംകോടതി വിധിയ്ക്ക് എതിരെന്ന് ഹൈക്കോടതി. ന്യായീകരിക്കാന്‍ കഴിയാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ നടന്നതെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി.

ശബരിമല അക്രമസംഭവത്തില്‍ പങ്കില്ലെന്ന ഗോവിന്ദ മധുസൂദനന്റെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യം നല്‍കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഗോവിന്ദ് മധുസൂദനന്‍ അക്രമത്തില്‍ പങ്കെടുത്തതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സാക്ഷിമൊഴികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്. നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും ഇവര്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.



from mangalam.com https://ift.tt/2ATou7C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages