ചണ്ഡിഗഡ്: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അജയ്സിംഗ് ചൗട്ടാലയെ പിതാവ് ഓം പ്രകാശ് ചൗട്ടാല പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിലനിന്ന വിഭാഗീയനീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഈ പുറത്താക്കൽ. ഇന്ത്യൻ നാഷണൽ ലോക്ദൾ സംസ്ഥാന അധ്യക്ഷൻ അശോക് അറോറയാണ് അജയ്സിംഗ് ചൗട്ടാലയെ പുറത്താക്കിതായി പ്രഖ്യാപിച്ചത്. അഴിമതി ആരോപണങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജയിൽശിക്ഷ അനുഭവിക്കുകയാണ് ഓം പ്രകാശ് ചൗട്ടാലയും മകൻ അജയ്സിംഗ് ചൗട്ടാലയും. ഓം പ്രകാശ് ചൗട്ടാലയുടെ ഇളയ മകനായ അഭയ്സിംഗ് ചൗട്ടാലയാണ് പാർട്ടികാര്യങ്ങൾ നോക്കിനടത്തുന്നത്. ഓം പ്രകാശ് ചൗട്ടാല ജയിലിൽ നിന്ന് അയച്ച കത്ത് വായിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അശോക് അറോറ പറയുന്നു. എന്നാൽ, കത്ത് വ്യാജമാണെന്നും പുറത്താക്കലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് അജയ്സിംഗിന്റെ മക്കളായ ദുഷ്യന്ത് ചൗട്ടാലയുടെയും ദിഗ്വിജയ് ചൗട്ടാലയുടെയും ആരോപണം. ഇവരെ നവംബർ രണ്ടിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കുടുംബവഴക്ക് പാർട്ടിതലത്തിലേക്കെത്തിയെന്ന് വ്യക്തമായിത്തുടങ്ങിയത്. ഹിസാറിൽ നിന്നുള്ള എംപിയാണ് ദുഷ്യന്ത് ചൗട്ടാല. തങ്ങളെ പുറത്താക്കിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇവർ പറയുന്നു. ഹരിയാണയിലെ പ്രധാന പ്രതിപക്ഷമായ ഐഎൻഎൽഡി കുറച്ചുദിവസങ്ങളായി ഉൾപ്പോരിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ്. 2013 ജനുവരിയിലാണ് ഓം പ്രകാശ് ചൗട്ടാലയും അജയ്സിംഗും തടവിലാകുന്നത്. 10 വർഷത്തേക്കാണ് ശിക്ഷ. ഇരുവരെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതൽ നിന്ന് വിലക്കിയിട്ടുമുണ്ട്. content highlights:Om Prakash Chautala,INLD,Om Prakash Chautala Sacks Son From INLD, Haryana Politics
from mathrubhumi.latestnews.rssfeed https://ift.tt/2DDCS6I
via
IFTTT
No comments:
Post a Comment