വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിമുമായുള്ള കൂടിക്കാഴ്ച; പ്രത്യേക അന്വേഷണ സംഘം അക്ഷയ് കുമാറിനെ ചോദ്യം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിമുമായുള്ള കൂടിക്കാഴ്ച; പ്രത്യേക അന്വേഷണ സംഘം അക്ഷയ് കുമാറിനെ ചോദ്യം ചെയ്തു

ഛണ്ഡിഗഡ്: ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിം സിങ്ങും പഞ്ചാബ് ഉപമുഖ്യമന്ത്രി സുക്ബിര്‍ സിങ്ങ് ബാദലും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കിയെ ആരോപണത്തെത്തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഛണ്ഡിഗഢ് ആസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്.

സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് നശിപ്പിച്ചതിനെ ചൊല്ലി ഫരീദ്‌കോട്ടിലും കോട്കപുരിയിലുമുണ്ടായ പൊലീസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുവാന്‍ വേണ്ടി പഞ്ചാബ് സര്‍ക്കാര്‍ രൂപം കൊടുത്ത അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് അക്ഷയ്‌യെ ചോദ്യം ചെയ്തത്. അന്ന് നടന്ന വെടിവയ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

ഈ കേസിലും സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ അനുയായികള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുര്‍മീതിന്റെ വിവാദ സിനിമയായ മെസഞ്ചര്‍ ഓഫ് ഗോഡുമായി ബന്ധപ്പെട്ടായിരുന്നു അക്ഷയ്-ബാദല്‍-ഗുര്‍മീത് കൂടിക്കാഴ്ചയെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഗുര്‍മീതിനെ ഇതുവരെ കണ്ടിട്ടേയില്ലെന്ന് അക്ഷയ് അന്വേഷണ സംഘത്തോട് പറഞ്ഞു. അക്ഷയ് കുമാറിന്റെ ഫ്‌ലാറ്റില്‍ മൂവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് കാട്ടി മുന്‍ എം.എല്‍.എ. ഹര്‍ബന്‍സ് ജലാലാണ് ജസ്റ്റിസ് രഞ്ജിത് സിങ് കമീഷന് കത്തയച്ചത്.

അതേസമയം, ദേരാ സച്ചാ സൗദ തലവനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച അക്ഷയ് കുമാര്‍ തന്റെ സിനിമകളിലൂടെ പഞ്ചാബ് സംസ്‌കാരത്തേ വളര്‍ത്തിയിട്ടേ ഉള്ളൂ. പഞ്ചാബ് സഹോദരങ്ങളോട് സ്‌നേഹവും ആദരവും മാത്രമേ ഉള്ളൂവെന്നും അവരുടെ വികാരത്തെ വ്രണപ്പെടപത്തില്ലെന്നും മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2TEpOmu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages