നിരോധനാജ്ഞ ലംഘിച്ചു; സന്നിധാനത്ത് അറസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

നിരോധനാജ്ഞ ലംഘിച്ചു; സന്നിധാനത്ത് അറസ്റ്റ്

ശബരിമല/പമ്പ: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെച്ചൊല്ലി സന്നിധാനത്ത് ഞായറാഴ്ച രാത്രി വൈകി നടന്ന പ്രതിഷേധം അറസ്റ്റിൽ കലാശിച്ചു. വലിയ നടപ്പന്തലിനുസമീപം നിരോധനാജ്ഞ ലംഘിച്ച് ശരണം വിളികളുമായി പ്രതിഷേധിച്ച 25 പേരെ അർധരാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പോലീസ് നടപടിക്കിടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പകൽ ശബരിമലയിൽ പോലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാത്രി പത്തരയോടെ മാളികപ്പുറം ക്ഷേത്രപരിസരത്തുനിന്നാണ് നൂറ്റന്പതോളം പേർ എത്തിയത്. തുടർന്ന് സ്പെഷ്യൽ ഓഫീസർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും എത്തി. ശരണംവിളിയുമായി പ്രതിഷേധക്കാർ വലിയ നടപ്പന്തലിൽ ഇരിപ്പുറപ്പിച്ചു. ഹരിവരാസനം പാടി നടയടച്ചശേഷം നേതാക്കളെ അറസ്റ്റ്ചെയ്യാൻ പോലീസ് ശ്രമിച്ചെങ്കിലും മറ്റുള്ളവർ തടഞ്ഞു. മുഴുവൻപേരെയും അറസ്റ്റ്ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം പതിനൊന്നരയോടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ്ചെയ്യാൻ സ്പെഷ്യൽ ഓഫീസർ തീരുമാനിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയായിരുന്നു പോലീസ് നടപടി. പിന്നീട് പന്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മലകയറാൻ ഞായറാഴ്ച പകൽകൂടി പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകൽ 11.30 മുതൽ ഒരു മണിവരെ തീർഥാടകരെ പമ്പയിൽ തടഞ്ഞു. നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി. ബസുകളുടെ ഓട്ടവും പോലീസ് നിർദേശപ്രകാരമാക്കി. രാത്രിയും പകലും നിശ്ചിത ഇടവേളകളിൽ ബസ്സോട്ടം നിർത്തിയത് തീർഥാടകരെ വലച്ചു. രാത്രി 9.30 മുതൽ 12 വരെയും സർവീസിന് വിലക്കേർപ്പെടുത്തി. ഇന്ന്പുലർച്ചെ നിലയ്ക്കലിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന അയ്യപ്പഭക്തരുടെ വാഹനനിര. ഫോട്ടോ: പി.പി.ബിനോജ് പമ്പാ രാജമണ്ഡപം ഇറങ്ങിച്ചെല്ലുന്നവർ നീലിമലവഴി മാത്രം കയറണമെന്നും നിബന്ധനവെച്ചു. ശാരീരിക അവശതയുള്ളവരെപ്പോലും സ്വാമി അയ്യപ്പൻ റോഡ് വഴി മലകയറാൻ അനുവദിച്ചിരുന്നില്ല. സന്നിധാനത്ത് വലിയ തിരക്കാണെന്നു പറഞ്ഞ് പകൽ 10 മുതൽ 12 വരെ നിലയ്ക്കലിലും തീർഥാടകരെ തടഞ്ഞിരുന്നു. മലയിറങ്ങി വരുന്ന തീർഥാടകരെ പമ്പയിൽ വിരിവെക്കാൻ അനുവദിച്ചില്ല. പ്രതിഷേധക്കാരെ കൊണ്ടുപോകാനായി പമ്പയിൽ പോലീസ് വാഹനങ്ങളെത്തിച്ചപ്പോൾ. ഫോട്ടോ: കെ.ആർ. പ്രഹ്ളാദൻ രാത്രി 9.30 മുതൽ മലകയറുന്നത് കഴിഞ്ഞദിവസം വിലക്കിയിരുന്നു. ഇതിനുശേഷം വരുന്നവരെ പുലർച്ചെ രണ്ടുമുതലാണ് കയറ്റിവിടുന്നത്. മല കയറിയവരെ പലയിടത്തായി തടഞ്ഞതായും ആക്ഷേപമുണ്ട്. ഘട്ടംഘട്ടമായാണ് ഇവരെ സന്നിധാനത്തേക്കു വിട്ടത്. ഞായറാഴ്ച രാവിലെ നട തുറന്നപ്പോൾ ദർശനത്തിന് എത്താനായത് രണ്ടുപേർക്ക് മാത്രമാണ്. ഈ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്നിധാനത്ത് രാത്രി പ്രതിഷേധമുണ്ടായത്. പമ്പയിലെ പോലീസ് വിന്യാസം. ഫോട്ടോ: കെ.ആർ. പ്രഹ്ളാദൻ Content Highlights: Shabarimala, Police Arrest protesters from Sannidhanam, Pampa


from mathrubhumi.latestnews.rssfeed https://ift.tt/2BdwWPw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages