തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികള്‍ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് (എസ്.ഒ.എസ്) ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. രാവിലെ 11.30 ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
[IMG]
ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുക, ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തെപ്പറ്റി അന്വേഷിക്കുക, ബിഷപ്പ് ഫ്രാങ്കോയുടെ സാമ്പത്തിക സ്രോതസ്സും ക്രിമിനല്‍ അധോലോക ബന്ധങ്ങളും അന്വേഷിക്കുക, കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുക, സ്ത്രീത്വത്തെ നിരന്തരം അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കുക, മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ലൈംഗികാതിക്രമം തടയുന്നതിന് നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
കേസ് ശരിയായ രീതിയില്‍ മുന്നോട്ടുപോകുമോ എന്ന ആശങ്ക കേരളീയ സമൂഹത്തിനുള്ളതുപോലെ എസ്.ഒ.എസിനുമുണ്ടെന്ന് കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
[IMG]
from mangalam.com https://ift.tt/2PZHqtQ
via IFTTT
No comments:
Post a Comment