'കുറച്ചുകൂടി എളിമയോടെ പെരുമാറൂ'- കോലിക്ക് ബിസിസിഐയുടെ താക്കീത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

'കുറച്ചുകൂടി എളിമയോടെ പെരുമാറൂ'- കോലിക്ക് ബിസിസിഐയുടെ താക്കീത്

മുംബൈ:ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെന്നുപറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട വിരാട് കോലിക്കെതിരേ ബി.സി.സി.ഐ. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ഈ പെരുമാറ്റത്തിന്റെ പേരിൽകോലിയെ താക്കീത് ചെയ്തതിരിക്കുകയാണ്. മാധ്യമങ്ങളുമായുംപൊതുജനങ്ങളുമായുമുള്ളഇടപെടലിൽ ശ്രദ്ധ പുലർത്താനും കുറച്ചുകൂടി എളിമയോടുകൂഴിപെരുമാറാനും ബി.സി.സി.ഐ കോലിക്ക് നിർദേശം നൽകിയതായാണ്റിപ്പോർട്ട്. വിൻഡീസിനെതിരായ ടി ട്വന്റിയിൽ വിശ്രമം അനുവദിക്കപ്പെട്ട കോലി ഓസീസിനെതിരായ പര്യടനത്തിൽ ടീം നായകനായി തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കും മുമ്പാണ് കോലിയോട് ശ്രദ്ധയോടെ പെരുമാറാൻ ബി.സി.സി.ഐ നിർദേശിച്ചത്. 30-ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകരുടെ കമന്റുകൾക്ക് മറുപടി പറയവേയാണ് കോലിയുടെ വിവാദ പരാമർശമുണ്ടായത്. ഇന്ത്യൻ ബാറ്റ്സ്മാൻമാരേക്കാൾ തനിക്കിഷ്ടം ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങളുടെ ബാറ്റിങ് കാണാനാണെന്നും വിരാട് കോലി അമിത പ്രാധാന്യം ലഭിച്ച താരമാണെന്നുമായിരുന്നു ആരാധകന്റെ കമന്റ്. കോലിയുടെ ബാറ്റിങ്ങിൽ ഒരു പ്രത്യേകതയുമില്ലെന്നും ഈ ആരാധകൻ കമന്റ് ചെയ്തിരുന്നു. ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിട്ടുപോകൂ എന്നാണ് കോലി ഇതിനോട് പ്രതികരിച്ചത്. Content Highlights: Virat Kohli told to be 'humble' by BCCI after 'leave India' controversy


from mathrubhumi.latestnews.rssfeed https://ift.tt/2QKK6J0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages