ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രണ്ടാം നോട്ട് നിരോധനത്തിന് ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് പിടിച്ചെടുത്ത് തന്റെ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കമാണ് മോഡി നടത്തുന്നതെന്നും സിംഗ്‌വി പറഞ്ഞു.
മധുരം നിറച്ച നുണകള്‍ പ്രചരിപ്പിച്ച് റിസര്‍വ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ പൊതുസ്വത്ത് സൂക്ഷിക്കുന്ന റിസര്‍വ് ബാങ്കില്‍ കടന്ന് കയറി സ്വത്തുക്കള്‍ തന്റെ വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ആര്‍.ബി.ഐയുടെ സ്വയം ഭരണാവകാശത്തില്‍ വരെ കത്തി വയ്ക്കുന്ന മോഡിയും കൂട്ടരും രണ്ടാം നോട്ട് നിരോധനത്തിനാണ് ശ്രമിക്കുന്നതെന്നും സിംഗ്‌വി ആരോപിച്ചു.
ഇന്ത്യയുടെ ജി.ഡി.പിയുടെ രണ്ട് ശതമാനത്തിന് തുല്യമായ തുകയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് ഭയന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ജാലവിദ്യ കാട്ടാനാണ് ഇത്രയും തുക കേന്ദ്രം ആവശ്യപ്പെട്ടത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയിലൂടെ ലഭിച്ച നികുതി പണം എവിടെയാണെന്നും സിംഗ്‌വി ചോദിച്ചു.
from mangalam.com https://ift.tt/2B4DiAD
via IFTTT
No comments:
Post a Comment