വിവാദ പ്രസംഗം: കേസ് റദ്ദാക്കണമെന്ന് ശ്രീധരന്‍ പിള്ള; ചൊവ്വാഴ്ച വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

വിവാദ പ്രസംഗം: കേസ് റദ്ദാക്കണമെന്ന് ശ്രീധരന്‍ പിള്ള; ചൊവ്വാഴ്ച വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

തനിക്കെതിരെ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കാത്ത കേസാണെന്നു ശ്രീധരന്‍പിള്ള ഹര്‍ജിയില്‍ പറയുന്നു. കേസിനാസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ പ്രസംഗം ആരെയും പ്രകോപിപ്പിച്ചിട്ടില്ലെന്നും അതിന്റെ പേരില്‍ ആരും അക്രമങ്ങള്‍ നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചൊവ്വാഴ്ചവരെ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാവില്ലെന്നു സര്‍ക്കാരും കോടതിയെ അറിയിച്ചു. കോഴിക്കോട് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വിവദ പ്രസംഗമാണ് കേസിനാസ്പദം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചുവെന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 505 (1) വകുപ്പ് പ്രകാരമാണ് കേസ്.



from mangalam.com https://ift.tt/2PKhBhv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages