കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യത്തില്‍ നിന്നും ഹിസ്ബുളില്‍ ചേര്‍ന്ന് ഭീകരനെ അടക്കം രണ്ടുപേരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യത്തില്‍ നിന്നും ഹിസ്ബുളില്‍ ചേര്‍ന്ന് ഭീകരനെ അടക്കം രണ്ടുപേരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടിലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന സൈനീകനുള്‍പ്പടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഷോപ്പിയാനിലെ സൈനപോറയില്‍ ഭീകരര്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരും കൊല്ലപ്പെടുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു.

മുഹമ്മദ് ഇദ്രിസ് സുല്‍ത്താന്‍, അമീര്‍ ഹുസൈന്‍ റാത്തര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരികരിച്ചു. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫാന്ററി റെജിമന്റെിലെ സൈനികനായിരുന്ന ഇദ്രസ് ഈ വര്‍ഷം ഏപ്രിലിലാണ് തീവ്രവാദ സംഘത്തില്‍ ചേരുന്നത്. ഛോട്ട അബ്‌റാര്‍ എന്നും ഇയാള്‍ അറിയപ്പെടുന്നു. ഇയാള്‍ക്കൊപ്പം കൊല്ലപ്പെട്ട അമീര്‍ ഹുസൈന്‍ റാത്തറും ഷോപിയാന്‍ സ്വദേശിയാണ്.



from mangalam.com https://ift.tt/2Pa7Vxb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages