മന്ത്രി മാത്യു ടി തോമസ് രാജിക്കത്ത് കൈമാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

മന്ത്രി മാത്യു ടി തോമസ് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെക്ലിഫ് ഹൗസിലെത്തിയ മാത്യു ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. രണ്ടരവർഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ധാരണപ്രകാരമാണ് മാത്യു ടി തോമസിന്റെ രാജി. മാത്യു ടി തോമസിനു പകരം,പാലക്കാട് ചിറ്റൂരിൽനിന്നുള്ള എം എൽ എ കെ കൃഷ്ണൻകുട്ടി മന്ത്രിസഭയിലെത്തും. മന്ത്രിപദം വെച്ചുമാറുന്നതിന് ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു. കെ. കൃഷ്ണൻകുട്ടി ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്യും.ചൊവ്വാഴ്ച നിയമസഭ തുടങ്ങുന്നതിനാൽ മന്ത്രിസ്ഥാനം ഒഴിച്ചിടാനാകില്ല. അതിനാൽ, മാത്യു ടി. തോമസ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ തന്നെയായിരിക്കും കൃഷ്ണൻകുട്ടിക്കുമുണ്ടാകുക. ഇത് രണ്ടാം തവണയാണ് മന്ത്രിസ്ഥാനത്തു നിന്ന് കാലാവധി തികയുന്നതിന് മുമ്പ് മാത്യു ടി.തോമസിന് രാജിവെക്കേണ്ടി വരുന്നത്. content highlights;mathew t thomas resigns


from mathrubhumi.latestnews.rssfeed https://ift.tt/2AopyiJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages