ദിലീപിന് വിദേശത്ത് പോകാം; പ്രോസിക്യൂഷന്‍ വാദം തള്ളി കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ദിലീപിന് വിദേശത്ത് പോകാം; പ്രോസിക്യൂഷന്‍ വാദം തള്ളി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാന്‍ ദിലീപിന് അനുമതി നല്‍കിയത്. വിചാരണക്ക് സ്‌പെഷല്‍ കോടതി രുപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യാത്രക്ക് തൊട്ടടുത്ത ദിവസം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 15 മുതല്‍ ജനുവരി 5 വരെ ബാങ്കോക്കിലേക്കാണ് ദിലീപ് അനുമതി ചോദിച്ചത്. എന്നാല്‍, അനുമതി നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.



from mangalam.com https://ift.tt/2PhUdbz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages