തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പോലീസുകാരുടെ വയസ്സ് തെളിയിക്കുന്ന രേഖകൾപരിശോധിച്ചിരുന്നെന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്ത് പോലീസ് പോലും ആർ.എസ്.എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സൻ തില്ലങ്കേരി അന്ന് പോലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പോലീസുകാരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പോലീസ് തന്നെ ആർ.എസ്.എസിന്റെ ചൊൽപ്പടിക്കും ദയാദാക്ഷിണ്യത്തിനും വിധേയമായി നിൽക്കേണ്ടിവന്ന അവസ്ഥ ലജ്ജാകരമാണ്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിൽ വൻസുരക്ഷ ഒരുക്കിയിരുന്നെന്ന് പറയുന്ന സർക്കാർ യഥാർത്ഥത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും മറ്റ് സംഘപരിവാർ ശക്തികൾക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തത്. പതിനെട്ടാംപടിയിൽ കയറിനിന്ന് അപമാനിച്ച സംഘപരിവാറുകാർ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആർ.എസ്.എസിനും ബി.ജെ.പിക്കും സംഘപരിവാർ ശക്തികൾക്കും അടിയറ വെക്കുകയാണ് സർക്കാർ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. content highlights:ramesh chennithala on valsan thillankeris revelation on checking of women police officers age at sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2RLXZqo
via
IFTTT
No comments:
Post a Comment