വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തിന് താൻ കടപ്പെട്ടിരിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ നല്ല വ്യാപാരപങ്കാളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്കയ്ക്ക് ഇന്ത്യയുമായി വളരെയധികം അടുപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ദീപാവലി ആഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ച് ട്രംപ് പറഞ്ഞു. നിലവിളക്ക് കൊളുത്തിയാണ് അദ്ദേഹം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഇത് രണ്ടാം തവണയാണ് ട്രംപ് വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിക്കുന്നത്. ഇരുപത്തിയഞ്ചിലധികം ഉന്നത ഉദ്യോഗസ്ഥരാണ് ദീപാവലി ആഘോഷ വിരുന്നിൽ പങ്കെടുത്തത്. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ നവ്തേജ് സിംഗ് സർനയും കുടുംബവും ദീപാവലി വിരുന്നിൽ പങ്കെടുക്കാൻ എ്ത്തിയിരുന്നു. ട്രംപിന്റെ മകൾ ഇവാൻകയും വിരുന്നിനെത്തിയിരുന്നു. മോദി എന്റെ സുഹൃത്താണ്,ഇപ്പോൾ ഇവാൻകയുടെയും. ഇന്ത്യയോടും ഇന്ത്യക്കാരോടും വളരെയധികം സ്നേഹവും ബഹുമാനവുമുണ്ട്. ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്ക കഠിനാധ്വാനികളായ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വീടാണ് ഇപ്പോൾ. തങ്ങൾ ഒരു കുടുംബം പോലെയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവർ നല്ല കച്ചവടക്കാരുമാണ്,നല്ല മധ്യസ്ഥരുമാണ് . ട്രംപ് അഭിപ്രായപ്പെട്ടു. content highlights: Diwali Celebration at white house, PM Modi, Donald Trump, Ivanka trump
from mathrubhumi.latestnews.rssfeed https://ift.tt/2FiPqlt
via
IFTTT
No comments:
Post a Comment