പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കുട്ടികള്‍ക്ക് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടിയ പീഡനം. പതിനൊന്നും മൂന്നും വയസുള്ള കുട്ടികള്‍ക്ക് നേരെയാണ് ക്രൂരത. സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നുകാരിയെ അടിച്ചതിന്റെയും മര്‍ദ്ദിച്ചതിന്റെയും പാടുകള്‍ ശരീരത്തിലുണ്ട്.
ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ആഹാരം നല്‍കാറില്ലായിരുന്നുവെന്നും വീട്ടുജോലികള്‍ ചെയ്യിപ്പിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മൂന്നു വയസുമാത്രമുള്ള അനുജന്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് രണ്ടാനമ്മ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അമ്മയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
കോടതിയില്‍ ഹാജരാക്കിയ പ്രതികളെറിമാന്‍ഡ് ചെയ്തു. പീഡനവിവരം പല പ്രാവശ്യം പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞിരുന്നതായാണ് വിവരം. എന്നിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2Jt2bbT
via IFTTT
No comments:
Post a Comment