അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് കാന്തപുരം എ.പി അബുബക്കര്‍ മുസലിയാര്‍ പ്രവചിച്ചിരുന്നു ശിഷ്യന്റെ പ്രസംഗം. കാന്തപുരത്തിന്റെ അടുത്ത ശിഷ്യന്‍മാരില്‍ ഒരാളും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗമാണെന്ന തരത്തിലാണ് ഒരു ശബ്ദരേഖ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിക്കാന്‍ പോയ കാന്തപുരം പെട്ടന്ന് പിറ്റേന്ന് തന്നെ തിരിച്ച് പോരണമെന്ന് പറഞ്ഞ് വാശി പിടിക്കുകയായിരുന്നു. 3 ദിവസത്തെ വിസകൂടി ബാക്കിയുണ്ടായിരുന്നു എങ്കിലും നാട്ടിലേക്ക് വരണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുകയായിരുന്നവെന്നും അദ്ദേഹം പറയുന്നു.
തിരികെയുള്ള ടിക്കറ്റ് റദ്ദാക്കി അടുത്ത ദിവസത്തേക്ക് പുതിയ ടിക്കറ്റ് എടുക്കുകയും നാട്ടിലെത്തുകയും ചെയ്തു. അദ്ദേഹം തിരികെയെത്തി അടുത്ത ദിവസം പത്രങ്ങളിലെ പ്രധാന വാര്‍ത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തുവെന്നും മുസ്ലീം ഭീകരവാദികളാണ് അതിന് പിന്നിലെന്നും വാര്‍ത്തകള്‍ വരികയായിരുന്നു. പിന്നീട്, അരിച്ച് പെറുക്കിയുള്ള മുസ്ലീം പീഡനമായിരുന്നു. താടിയും തലപ്പാവും കണ്ടാല്‍ യുഎസില്‍ തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നു പ്രസംഗത്തില്‍ പറയുന്നു.
No comments:
Post a Comment