കുളിമുറിയില്‍ ഒളിഞ്ഞുനോക്കി, ചോദ്യം ചെയ്തപ്പോള്‍ വെടിവെച്ചുകൊല്ലാന്‍ ശ്രമം: പ്രതി ഒളിവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കുളിമുറിയില്‍ ഒളിഞ്ഞുനോക്കി, ചോദ്യം ചെയ്തപ്പോള്‍ വെടിവെച്ചുകൊല്ലാന്‍ ശ്രമം: പ്രതി ഒളിവില്‍

പെരുവന്താനം: കുളിമുറിയിൽ ഒളിഞ്ഞുനോക്കിയത് ചോദ്യംചെയ്ത സ്ത്രീയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചയാൾ ഒളിവിൽ. കണയങ്കവയൽ കൂട്ടമാവ് ജേക്കബ് വർഗീസ് (ജോപ്പൻ-38) ആണ് ഒളിവിൽ പോയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ലൈസൻസ് ഇല്ലാത്ത നിറതോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനും ലൈസൻസില്ലാത്ത തോക്കു കൈവശം വെച്ചതിനുമാണ് പെരുവന്താനം പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിക്കുകയായിരുന്ന സ്ത്രീയെ ജോപ്പൻ ജനാലയിലൂടെ ഒളിഞ്ഞുനോക്കി. ഇത് ശ്രദ്ധയിൽപെട്ട സ്ത്രീ ബഹളം കൂട്ടി. ഇതോടെ ഇയാൾ മടങ്ങി. ഇതിനു പിന്നാലെ വീട്ടിലെത്തിയ സ്ത്രീയുടെ മകനും കൂട്ടുകാരനും സ്ത്രീയും ചേർന്ന് ജോപ്പന്റെ വീട്ടിലെത്തി പരാതി പറയാൻ ശ്രമിച്ചു. എന്നാൽ, ജോപ്പൻ ഇവരെ അസഭ്യം പറഞ്ഞു തിരിച്ചുവിട്ടു. ഇവർ വീട്ടിലേക്ക് പോയതിനു പിന്നാലെ ജോപ്പൻ തോക്കുമായെത്തി ഇവരെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു. തോക്കു ചൂണ്ടുന്നത് കണ്ട സ്ത്രീയുടെ മകനും കൂട്ടുകാരനും ബലപ്രയോഗത്തിലൂടെ തോക്കു കൈക്കലാക്കി. ബഹളത്തിനിടെ ജോപ്പൻ ഓടി രക്ഷപ്പെട്ടു. Content Highlight: Man try to shoot woman after questioning he peeping in the bathroom


from mathrubhumi.latestnews.rssfeed https://ift.tt/2P5kmFx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages