കൊച്ചി : ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയവേയാണ് സുരേന്ദ്രനെതിരെ ഒരു കേസുകൂടി എത്തിയിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സംഘം ചേര്‍ന്നുവെന്ന കേസിലാണ് സുരേന്ദ്രനെ ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടഞ്ഞ് നാമജപപ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതി വിലക്ക് ലംഘിച്ച് നിരോധിത മേഖലയില്‍ മുദ്രാവാക്യം വിളിച്ചു, അന്യായമായി സംഘം ചേര്‍ന്നു, പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു എന്നിവയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
from mangalam.com https://ift.tt/2PYSBnE
via IFTTT
No comments:
Post a Comment