ആലപ്പുഴ: പെണ്‍കുട്ടി അപശകുനം ആണെന്ന വിശ്വാസത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും ലക്ഷം രൂപാ വീതം തടവിനും പിഴയും വിധിച്ചു. മൂന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു. ഉത്തര്‍ പ്രദേശിലെ തൊഴിലാളി ദമ്പതികളായ ബാ,്‌ദേവ്(48), ഭാര്യ പ്രതിഭ(38) എന്നിവരും സുഹൃത്ത് ഘനേഷ് പ്രസാദ്(33) എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജില്ലാ അഡീഷനല്‍ സെഷന്‍സ് ആന്‍ഡ് പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശിക്ഷ വിധിച്ചത്.
2015 നവംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാഷ്‌ദേവും പ്രതിഭയും കായംകുളം മേടമുക്കിനു സമീപം പണ്ടകശാല വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. മകള്‍ ശിവാനിയെ കാലില്‍ പിടിച്ചു കട്ടിലില്‍ തലയടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കുഞ്ഞിന്റെ ജഡം അഴീക്കല്‍ കടല്‍തീരത്ത് പുലിമുട്ടില്‍ ഉപേക്ഷിച്ചു.
ചൂണ്ടയിടാന്‍ എത്തിയവരാണു ജഡത്തെക്കുറിച്ചു പൊലീസില്‍ അറിയിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ തുണച്ചു.അജ്ഞാത ജഡം കണ്ടെത്തിയെന്ന് ഓച്ചിറ പൊലീസ് വാര്‍ത്തയെ തുടര്‍ന്നു രണ്ടുപേര്‍ നിര്‍ണായകമായ മൊഴി നല്‍കി. പ്രതിഭ ഓട്ടോറിക്ഷയില്‍ എന്തോ കൊണ്ടുപോയി അഴീക്കലില്‍ കളഞ്ഞതായും ഇവരുടെ കുട്ടിയെ കാണാനില്ലെന്നുമുള്ള രഹസ്യ മൊഴിയനുസരിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
from mangalam.com https://ift.tt/2qnMuKm
via IFTTT
No comments:
Post a Comment