ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങി. സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും വ്യാപകമായി ഗോശാലകള്‍ നിര്‍മ്മിക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കര്‍ഷകരുടെ വൈദ്യൂതി നിരക്ക് പകുതിയാക്കി കുറയ്ക്കും തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് പ്രകടനപത്രിക പുറത്തിറങ്ങിയത്. മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്‌വിജയ് സിംഗുമടക്കം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഭോപ്പാലില്‍ പത്രിക പുറത്തിറക്കിയത്.
We will reduce the electricity bill of farmers by 50%, reduce diesel & petrol prices and open 'Gaushalas' in every Gram Panchayat among other things mentioned in our election manifesto: Madhya Pradesh Congress Chief Kamal Nath, in Bhopal pic.twitter.com/ZpUGeLfT7N— ANI (@ANI) November 10, 2018
തൊഴില്‍ രഹിതരായ ഓരോ കുടുംബങ്ങള്‍ക്കും 10,000 രൂപ വീതം നല്‍കും. ഇവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 51,000 രൂപ വീതം നല്‍കും. ഡീസലിന്റെയും പെട്രോളിന്റെയും നികുതി കുറയ്ക്കും. 'മെയ്ഡ് ഇന്‍ മധ്യപ്രദേശ്' എന്ന ലേബലില്‍ സാധനങ്ങള്‍ പുറത്തിറക്കുമെന്നും 112 പേജുള്ള പ്രകടനപത്രികയില്‍ പറയുന്നു. ഈ മാസം 28നാണ് സംസ്ഥാനത്ത് പോളിംഗ് നടക്കുക.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. രണ്ടര ലക്ഷം പേര്‍ക്ക് വീടുകള്‍ വച്ചുനല്‍കുമെന്നം 'വചന്‍ പത്ര' എന്നപേരില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നു. 'ജുമല്‍ പത്ര' എന്നതാണ് ബി.ജെ.പിയുടെ പ്രകടനപത്രികയുടെ പേര്.
Bhopal: Congress releases manifesto for Madhya Pradesh Assembly elections. pic.twitter.com/DGCqdzXQgz— ANI (@ANI) November 10, 2018
from mangalam.com https://ift.tt/2z2qV6J
via IFTTT
No comments:
Post a Comment