തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസീല്‍ദാരെ തടഞ്ഞുവെച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടയിലായിരുന്നു സംഭവം. എന്നാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട് സ്ത്രീയെ ആക്രമിച്ച കേസില്‍ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.
അതേസമയം നില്‍ക്കാന്‍ നേരമില്ലാത്തവിധം സുരേന്ദ്രനെ കേരളത്തിലെ വിവിധ കോടതികളിലേക്ക് ഇട്ട് ഓടിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇങ്ങിനെ വിശ്രമം ഇല്ലാതെ യാത്ര ചെയ്യിക്കുന്നത് വൈരാഗ്യപരമാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നത് സുരേന്ദ്രന് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നതായും ഇത് മനുഷ്യാവകാശലംഘനം ആണെന്നും ബിജെപി കുറ്റപ്പെടുത്തി. വിവിധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സുരേന്ദ്രനെതിരേ കേരളത്തില്‍ ഉടനീളം കേസുകളുണ്ട്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കോടതികളിലാണ് ഹാജരാക്കാന്‍ ഓടിക്കുന്നത്. ആറും ഏഴും മണിക്കൂറുകള്‍ നീണ്ട യാത്ര സുരേന്ദ്രന് കടുത്ത ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ശബരിമലയില്‍ നിന്നും പിടികൂടിയ സുരേന്ദ്രനെ കോഴിക്കോട്ട് നിന്നും കൊട്ടാരക്കരയിലേക്കും അവിടെ നിന്നും വീണ്ടും കണ്ണൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കുമെല്ലാം മാറിമാറി കൊണ്ടു നടന്നിരുന്നു.
സുരേന്ദ്രനെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കാനാണ് പോലീസ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് ആരോപണം. മണ്ഡലകാലം കഴിയുന്നത് വരെ സുരേന്ദ്രനെ അകത്തു കിടത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
സുരേന്ദ്രനെ ഹാജരാക്കുന്ന ജയിലുകള്‍ക്കു മുന്നില്‍ ബിജെപിയുടെ നാമജപ പ്രതിഷേധവും ശക്തമായി നടക്കുന്നുണ്ട്്. പോലീസ് തന്നെ കസ്റ്റഡിയില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന നേരത്തേ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇന്നലെ രാത്രി തന്നെ കോഴിക്കോട്ട് നിന്നും കൊട്ടാരക്കരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെന്നും നിശ്ചയദാര്‍ഡ്യത്തോടെ ചെറുത്തു നിന്നതിനാലാണ് ഒഴിവാക്കിയതെന്നും ഓരോ നിമിഷവും തിരുവനന്തപുരത്ത് നിന്നും പോലീസ് വിളിച്ച് നിര്‍ദേശം നല്‍കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
from mangalam.com https://ift.tt/2DNUg81
via IFTTT
No comments:
Post a Comment