തുറന്ന വാഹനത്തില്‍ ടൂറിസ്റ്റുകള്‍ , പിന്നാലെ പാഞ്ഞ് കടുവ; വീഡിയോ വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

തുറന്ന വാഹനത്തില്‍ ടൂറിസ്റ്റുകള്‍ , പിന്നാലെ പാഞ്ഞ് കടുവ; വീഡിയോ വൈറല്‍

നാഗ്പൂർ: മഹാരാഷ്ട്രയിലെ കടുവ സംരക്ഷണ മേഖലയിൽ സന്ദർശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ചന്ദ്രപൂർ ജില്ലയിലെ താഡോബ അന്ധാരി ടൈഗർ റിസർവിൽ ഞായറാഴ്ചയാണ് സംഭവം. വീഡിയോയിൽ കടുവ പുറകെ വരുന്നതു കണ്ട് വാഹനത്തിലുള്ളവർ ഭയപ്പെട്ട് ബഹളമുണ്ടാക്കുന്നുണ്ട്. മൂന്നര വയസ് പ്രായമുള്ള ഛോട്ടി മധുവെന്ന പെൺകടുവയാണ് വാഹനത്തിന്റെ പിന്നാലെയെത്തിയത്. വാഹനത്തിന്റെ ശബ്ദവും സന്ദർശകരുടെ സാന്നിധ്യവും കടുവയെ പ്രകോപിപ്പിച്ചതാകാം കാരണമെന്നാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഘവേന്ദ്ര മൂൺ പറയുന്നത്. ഇതിനു മുമ്പും ഈ കടുവ വാഹനം കണ്ട് പ്രകോപിതയായതായി മറ്റൊരുദ്യോഗസ്ഥൻ അറിയിച്ചു. അതിനുശേഷം ടൂറിസ്റ്റ് ഗൈഡുകളുടേയും ഡ്രൈവർമാരുടേയും യോഗം വിളിച്ച് മുന്നറിയിപ്പ് നൽകിയതായും വനത്തിനുള്ളിലേക്കുള്ള റോഡിന്റെ അതിർത്തി കുറച്ചതായും ഇദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ആറ് കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ധാരാളം സന്ദർശകർ ഇവിടേയ്ക്കെത്താറുണ്ട്. വീഡിയോ പുറത്തു വന്നതോടെ സംരക്ഷിത വിഭാഗത്തിൽ പെടുന്ന കടുവകളുടെ ആവാസകേന്ദ്രത്തിൽ സന്ദർശകരെ അനുവദിക്കരുതെന്ന ശക്തമായ ആവശ്യവുമായി പരിസ്ഥിതി സംരക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. അവ്നിയെന്ന കടുവയെ വെടിവെച്ചു കൊന്നതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ നാലംഗ കമ്മിറ്റി രൂപീകരിച്ചതിനു തൊട്ടു പിന്നാലെയാണ് സംഭവം.


from mathrubhumi.latestnews.rssfeed https://ift.tt/2OKKw06
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages