കൊച്ചി: ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്സ് ആരാധകരെ വിനീത് വിമർശിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനസിന്റെ പ്രതികരണം. ഞാൻ വിനീതുമായി സംസാരിച്ചിരുന്നു. അങ്ങനെയൊരു വാർത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നാണ് അവൻ പറഞ്ഞത്. പറയത്താതും ചെയ്യാത്തതുമായ കാര്യങ്ങളാണ്റിപ്പോർട്ടുകളായി വന്നതെന്നും ആരാധകരെ വിമർശിച്ചിട്ടില്ലെന്നും വിനീത് എന്നോട് പറഞ്ഞു. അനസ് വ്യക്തമാക്കി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് അനസിന്റെ പ്രതികരണം. കൊച്ചിയിൽ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിന് ശേഷം വിനീത് ബ്ലാസ്റ്റേഴ്സ് ആരാധകരെ രൂക്ഷമായി വിമർശിച്ച് സംസാരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ആരാധകർ യഥാർത്ഥ ആരാധകരല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ലെന്നും വിനീത് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യഥാർത്ഥ ആരാധകർ ഒരു ടീമിന്റെ വിജയത്തിലും തോൽവിയും ഒരുപോലെ കൂടെ നിൽക്കുന്നവരാകുമെന്നും എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും എല്ലാത്തിനേയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരാണെന്നും വിനീത് പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിൽ 2-1നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഈ മത്സരശേഷം അസഭ്യം പറഞ്ഞും കൂവിവിളിച്ചുമാണ് വിനീതിനെ ആരാധകർ യാത്രയാക്കിയത്. പിന്നാലെ സോഷ്യൽ മീഡിയയിലും അധിക്ഷേപം തുടർന്നു. അതേസമയം ജെംഷഡ്പുരിനെതിരായ മത്സരത്തിൽ സമനില ഗോൾ കണ്ടെത്തിയ വിനീത് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. 11 ഗോളോടെ ഇയാൻ ഹ്യൂമിനെയാണ് വിനീത് പിന്നിലാക്കിയത്. Content Highlights: Anas Edathidika supports CK Vineeth Kerala Blasters Manjappada ISL 2018
from mathrubhumi.latestnews.rssfeed https://ift.tt/2T4Q74J
via
IFTTT
No comments:
Post a Comment