ചെങ്ങന്നൂര്‍: മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിന് എത്താന്‍ പോലീസിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തേക്കുന്നവരില്‍ നക്‌സല്‍ ബാധിക പ്രദേശങ്ങളില്‍ നിന്നുള്ളവരുമുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ വിവരങ്ങള്‍ ഇപ്പോള്‍ കേന്ദ്ര ഇന്റലിജന്‍സ് ശേഖരിക്കുകയാണ്.
നക്‌സല്‍ സംഘടനകള്‍ നേരത്തെ തന്നെ സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുക്ക് ചെയ്തിരിക്കുന്നവരിലധികവും നക്‌സലുകളും ആക്ടിവിസ്റ്റുകളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, നിരോധനാജ്ഞ അടക്കമുള്ള വിലക്കുകള്‍ ഉള്ളപ്പോള്‍ നക്‌സല്‍ സംഘങ്ങളുടെ ഭീഷണി സംസ്ഥാനത്തെ പോലീസിന് കൂടുതല്‍ തലവേദനയുണ്ടാകുകയാണ്. ആയുദ്ധങ്ങള്‍ ഉണ്ടോ എന്നറിയുന്നതിന് മെറ്റല്‍ ഡിക്ടട്ടറും സ്‌കാനറും മുഖം തിരിച്ചറിയാനുള്ള ക്യാമറയുമാണ് ഇപ്പോള്‍ ശബരിമലയില്‍ സുരക്ഷയ്ക്കായി പോലീസിന്റെ പക്കലുള്ളത്.
from mangalam.com https://ift.tt/2qNNp6L
via IFTTT
No comments:
Post a Comment